NEWS20/08/2018

പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് സർക്കാർ

ayyo news service
തിരുവനന്തപുരം:പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് സർക്കാർ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. 

വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കി. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


Views: 1387
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024