കൊച്ചി: പ്രശസ്ത നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു. നടന്‍ രാഘവന്റെ മകനാണ്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന. ഇന്ന് രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജിഷ്ണു മരണത്തിന് കീഴടങ്ങിയത്.1987ല്‍ 'കിളിപ്പാട്ട്' എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ ജിഷ്ണു, കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്കെത്തുന്നത്.
25 ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ജിഷ്ണു 'അദ്ദേഹം റബേക്ക ഉതുപ്പ് കിഴക്കേമല' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നമ്മള്‍, നിദ്ര, ചൂണ്ട. ചക്കരമുത്ത്, നേരറിയാന്‍
സിബിഐ, പൗരന്‍, ഉസ്താദ് ഹോട്ടല്‍, ഓര്‍ഡിനറി എന്നിവയാണ് മറ്റു പ്രധാന
ചിത്രങ്ങള്‍. രോഗബാധയേത്തുടര്‍ന്ന് അഭിനയരംഗത്തു നിന്നു വിട്ടുനിന്ന ജിഷ്ണു 2012ല്‍ പുറത്തിറങ്ങിയ 'ഓര്‍ഡിനറി' എന്ന മലയാള ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
മാര്‍ച്ച് അഞ്ചാം തീയതി രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ധന്യ രാജനാണ് ഭാര്യ.