തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ പരിക്കേറ്റവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 117 കോടി രൂപ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ ഉപസമിതിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് അപകടം
സംബന്ധിച്ചും നാശനഷ്ടങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനു റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഇത്രയും
തുക ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സാ സഹായം, വീടിനും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള സഹായധനം, അംഗവൈകല്യം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസം എന്നിവക്കൊക്കെ തുക കണക്കാക്കിയാണ് 117 കോടി രൂപ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.