Mobirise Website Builder v4.9.3
NEWS03/04/2016

വിൻഡീസിന് ടി20 ഡബിൾ

ayyo news service
കൊൽല്‍ക്കത്ത: വിൻഡീസ് വനിതാടീം ജേതാക്കൾ ആയതിനു ശേഷം നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പുരുഷ ടീമിന്  ടി 20 ലോക കിരീട പോരാട്ടത്തിൽ നാല് വിക്കറ്റ് ജയം.    അവസാന ഓവറിൽ തുടര്ച്ചയായ നാലുപന്തുകൾ സിക്സർ  പറത്തിയ ബ്രാത്ത്‌വെയ്റ്റ് ആണ് വിൻഡീസിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്‌. ബെൻ സ്ട്രോക്കായിരുന്നു തല്ലുകൊണ്ട ബൌളർ. 10 പന്തുകളിൽ 34 റണ്സാനു ബ്രാത്ത്‌വെയ്റ്റ് അടിച്ചുകൂട്ടിയത്.  മറു തലക്കൽ മർലോൺ സാമുവേൽസ് 66 പന്തിൽ പുറത്താകാതെ നേടിയ 85 റണ്സാനു  ടീമിനെ വിജയതീരത്ത് എത്തിച്ചുത്.  

ആദ്യ ബാറ്റു  ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റണ്സെടുത്തു.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് രണ്ടു പന്ത് ശേഷിക്കെ വിജയം കണ്ടു.  ഇത് രണ്ടാംതവണയാണ് പുരുഷ ടീം ചാമ്പ്യന്മാരാകുന്നത്.  സ്കോര് ഇംഗ്ലണ്ട് 20 ഓവറിൽ 155/9 വെസ്റ്റ്ഇൻഡീസ് 19.4 ഓവറിൽ 161/6.

 
Views: 1649
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY