തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്ക് കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറാക്കിയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് നിലവിലെ എല്ലാ ടിക്കറ്റ് നിരക്കുകളിലും ഒരു രൂപ കുറയും. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കു പുതിയ നിരക്ക് ബാധകമല്ല.
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായ സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടിയെന്നു മുഖ്യമന്ത്രി അറിയിച്ചു. നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ബസ് ഉടമകളോടും ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി അറിയിച്ചു.