തിരുവനന്തപുരം : കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ കലാ സാംസ്‌കാരിക വിഭാഗമായ സരസും വനിതാവേദിയും സംയുക്തമായി സെക്രട്ടേറിയറ്റില്‍ അത്തപ്പൂക്കളവും ഓണാഘോഷവും ഒരുക്കി.അസോസിയേഷന്‍ പ്രസിഡന്റ് ജെ. ബെന്‍സി നിലവിളക്ക് തെളിയിച്ചു. ജനറല്‍ സെക്രട്ടറി ഡി.അനില്‍കുമാര്‍, ട്രഷറര്‍ എം. എസ്.ജ്യോതിഷ്, സരസ് പ്രസിഡന്റ് ഷിബു ഇബ്രാഹിം സെക്രട്ടറി അരുണ്‍ ഭാസ്‌കര്‍, വനിതാ വേദി പ്രസിഡന്റ് സുനിതാ ജോര്‍ജ്, സെക്രട്ടറി ലുബിനാ എന്നിവര്‍ സംബന്ധിച്ചു. നൗഷാദ് ഹുസൈന്‍ നന്ദി പറഞ്ഞു.