ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ചാനു ശര്‍മിളയെ ജുഡീഷല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. മണിപ്പുരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കുന്നതിനുവേണ്്ടി 15 വര്‍ഷമായി സമരം നടത്തുന്ന ഇറോം ശര്‍മിള പോലീസ് കസ്റ്റഡിയിലായിരുന്നു. സമരം തുടര്‍ന്നതിനാല്‍ ആത്മഹത്യാശ്രമം ചുമത്തിയാണ് ഇറോം ശര്‍മിളയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജുഡീഷല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചാലും സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഇറോം ശര്‍മിള അറിയിച്ചു.
അസാം റൈഫിള്‍സിന്റെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് 2000 നവംബറിലാണ് ഇറോം ശര്‍മിള നിരാഹാര സമരമാരംഭിച്ചത്. 2014 ഓഗസ്റ്റില്‍ കോടതി വെറുതേവിട്ടിരുന്നു.