കെ സുധാകരൻ എംപി പ്രസംഗിക്കുന്നു
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ഖജനാവിലെ പണമെടുത്ത് സിപിഎം ക്രിമിനലുകളെയും നേതാക്കളെയും രക്ഷിക്കാനും സിബിഐ അന്വേഷണം ഇല്ലാതാക്കാനും വേണ്ടി അഭിഭാഷകർക്ക് ലക്ഷങ്ങൾ ഫീസ് നൽകിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് നടയിൽ ജനകീയ വിചാരണ നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ജനകീയ വിചാരണ ഉദ്‌ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് സതീഷ് പനച്ചേനി അധ്യക്ഷം വഹിച്ചു. എംപിമാരായ കെ സുധാകരൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംഎൽഎമാരായ കെ സി ജോസഫ്, എം വിൻസെന്റ്, ശബരിനാഥ് തുടങ്ങിയവർ സംസാരിച്ചു.