തിരുവനന്തപുരം: സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അല്‍പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും കെ. മുരളീധരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനരോഷത്തെ ഭയന്ന് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ വഴിയിലുപേക്ഷിച്ചു പാലായനം ചെയ്യേണ്ട അവസ്ഥ സംസ്ഥാനത്തെ ഒരു മുന്‍ മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയ്ക്കുപോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത പോലീസ് ഭരണമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പരാജയമാണ് ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ അനാവൃതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.