NEWS19/03/2016

കോഹ്ലിക്കരുത്തിൽ ഇന്ത്യൻ ജയം

ayyo news service
കോല്‍ക്കത്ത: ആവേശപ്പോരില്‍ ജയം ഇന്ത്യക്കൊപ്പം.  പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 55* റണ്‍സുമായി  ഇന്ത്യന്‍ ഇന്നിംഗ്‌സിനെ തോളിലേറ്റിയ വിരാട് കോഹ്ലിയാണ് കളിയിലെ താരം. 37 പന്തില്‍നിന്ന് ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു കോഹ്ലിയുടെ 55.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത്(10), ധവാന്‍(6), റെയ്‌ന(0) എന്നിവരുടെ വിക്കറ്റ് നഷ്ടപ്പെട്ടു 23ന്  മൂന്നു വിക്കറ്റ് എന്ന നിലയില്‍ തകർച്ചയിൽ ആയിരുന്നു.  എന്നാല്‍ കോഹ്ലിക്കൊപ്പം യുവരാജിന്റെ പരിചയസമ്പത്തു കൂടി ചേര്‍ന്നതോടെ മത്സരം പാക്കിസ്ഥാന്റെ കൈയില്‍നിന്നു ചോര്‍ന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യുവരാജ് 23 പന്തില്‍നിന്ന് 24 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ നായകന്‍ ധോണി കോഹ്ലിക്കു സ്‌ട്രൈക്കു കൈമാറി ഉറച്ചുനിന്നു. ഒടുവില്‍ മുഹമ്മദ് ആമിറിനെ കൂറ്റന്‍ സിക്‌സറിനു പറത്തി ധോണി (13*) ഈഡനില്‍ ഇന്ത്യന്‍ ജയവുമുറപ്പിച്ചു.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി. മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരം 18 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു.  26 റണ്‍സ് നേടിയ ഷോയബ് മാലിക്കാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. അഹമ്മദ് ഷെഹ്‌സാദ് (25), ഉമര്‍ അക്മല്‍ (22), ഷര്‍ജീല്‍ ഖാന്‍(17) എന്നിവരും പാക് സ്‌കോറിലേക്കു സംഭാവന നല്‍കി. ഇന്ത്യക്കായി ആശിഷ് നെഹ്‌റ, ബൂംറ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Views: 1387
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024