തിരുവനന്തപുരം:പിതൃ മോക്ഷപ്രാപ്തിക്കായി ആയിരങ്ങള്‍ കര്‍ക്കടക വാവുബലിയിട്ടു. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശിനി, ആലുവ മണപ്പുറം, പാലക്കാട് തിരുവില്വാമല, തിരൂര്‍ തിരുനാവായ, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, വയനാട് തിരുനെല്ലി എന്നിങ്ങനെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌നാനഘട്ടങ്ങള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങളിലും കര്‍ക്കടകവാവ് ചടങ്ങുകള്‍ നടന്നു.