തിരുവനന്തപുരം: കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ഉണ്ണികൃഷ്ണനെന്ന ആന ഒന്നാം പാപ്പാനെ ചവിട്ടിക്കൊന്നു. പാലാ സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് മരിച്ചത്. തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ആലുംമൂട്ടില്‍ കടവില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. കൃഷ്ണന്‍ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാരയ്ക്കാമണ്ഡപത്തെ പാലാ ടീംബേഴ്‌സ് നടത്തുന്ന മദനന്‍ മോഹന്‍നായരുടെ ഉടമസ്ഥയിലുള്ളതാണ് ആന.
മറ്റ് പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തളച്ചു .