NEWS26/08/2015

തൊഴിലാളി സംഘടനകളുടെയും നേതാക്കന്‍മാരുടെയും കാര്യത്തില്‍ അനുകൂലമായ മാറ്റം:ഉമ്മന്‍ചാണ്ടി

ayyo news service
തിരുവനന്തപുരം:തൊഴിലാളി സംഘടനകളുടെയും നേതാക്കന്‍മാരുടെയും കാര്യത്തില്‍ തികച്ചും അനുകൂലമായ മാറ്റം ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴിലാളി പ്രശ്‌നത്തിന്റെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുണ്ടായിരുന്ന വിമുഖത ഇപ്പോള്‍ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലും നൈപുണ്യവും വകുപ്പ് ഏര്‍പ്പെടുത്തിയ വേതന സുരക്ഷാ പദ്ധതിയുടെയും കാള്‍ സെന്ററിന്റെയും സംസ്ഥാനതല ഉദ്ഘാടനം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളി സമരം കൊണ്ട് ഇന്ന് ഒരു സ്ഥാപനവും അടഞ്ഞുകിടക്കുന്നില്ല. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിന് തൊഴിലാളി പ്രശ്‌നങ്ങളല്ല കാരണം. സാമ്പത്തികമായ പ്രതിസന്ധികളും അവശ്യവസ്തു ലഭ്യതക്കുറവുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് ഇതിന് കാരണം. തൊഴിലാളി സംഘടനകളുടെയും നേതാക്കളുടെയും ഗുണപരമായ മാറ്റങ്ങള്‍ കേരളത്തിന് അഭിമാനകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. വേതനാവകാശനിയമം പ്രാബല്യത്തിലിരിക്കെ അത് തൊഴിലാളിക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനുളള നടപടിയാണ് തൊഴില്‍ വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് സംസ്ഥാന വ്യാപകമായും പദ്ധതി നടപ്പാക്കുമെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഭാവിയില്‍ ഹിന്ദി ഉള്‍പ്പെടെയുളള ഭാക്ഷകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. .

കെ.മുരളീധരന്‍ എം.എല്‍.എ., എ.എ. അസീസ് എം.എല്‍.എ., കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക്, തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Views: 1444
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024