ശ്രീനഗര്‍:തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ടിരുന്ന ലഷ്‌കറെ തയിബ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു . പുല്‍വാമ ജില്ലയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വെടിവയ്പിലാണ് കാകപോറ സ്വദേശിയായ ഭീകരന്‍ ഇര്‍ഷാദ് ഗാനി കൊല്ലപ്പെട്ടത്. ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. പൊലീസിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. വിവരത്തെത്തുടര്‍ന്ന് സൈന്യം ഉടന്‍ സ്ഥലത്തെത്തി.
2013 ജൂണില്‍ ഹൈദര്‍പോറയില്‍ വച്ച് എട്ടു സൈനികരെ കൊലപ്പെടുത്തിയ ഇര്‍ഷാദ് ഗാനി ഒളിവിലായിരുന്നു.