പാറ്റ്‌ന:പാറ്റ്‌ന–ഇന്‍ഡോര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 142 പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 43 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മലയാളികളില്ല. ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപടം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരില്‍ 76 പേരുടെ നില ഗുരുതരമാണ്. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നു പ്രാഥമികാന്വേഷണ നിഗമനം. പ്രദേശത്ത് ദേശീയ ദുരന്തനിവാരണ
തകര്‍ന്നുപോയകോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. ദേശീയദുരന്തനിവാരണസേന, കരസേന സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരിലേറെയും യുപി, മധ്യപ്രദേശ്, ബിഹാര്‍ സ്വദേശികളാണ്.
മരിച്ചവര്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.......
Read more at: http://www.mathrubhumi.com/news/india/patna-indore-express-derails-in-up-malayalam-news-1.1519076