ന്യൂഡല്‍ഹി: ബാങ്കുകൾക്ക് കോടികളുടെ കുടിശ്ശിക വരുത്തി രാജ്യം വിട്ട വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3) (മ),10(3) (വ) എന്നീ വകുപ്പുകള്‍
പ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ടിറ്ററിലൂടെ
അറിയിച്ചു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. രാജ്യസഭാംഗംകൂടിയായ മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ വിദേശകാര്യമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു.