തിരുവനന്തപുരം;നഗരത്തിൽ ഇന്നും ഉപരോധം. അല്ല എന്നും ഉപരോധം ആണെന്ന് പറയുന്നതാകും ശരി. യു ഡി എഫ് സര്ക്കാര് നാലാം വാര്ഷികം പൂർത്തികരിച്ച അന്നുമുതൽ സെക്രട്ടേറിയേറ്റിന് മുന്നിലൂടെ ഉച്ചവരെ വാഹന ഗതാഗതം പൂര്ണമായും നിലച്ച അവസ്ഥയിലായിരുന്നു. ഇന്നലെ ബി ജെ പി വകയായിരുന്നു സെക്രെട്ടെരിയട്ടിനു മുന്നിലെ ഉപരോധമെങ്കിൽ ഇന്ന് സാംബവ സമുദായക്കരുടെതായിരുന്നു. പ്രധാന റോഡുവഴിയുള്ള ഗതാഗതം മുടങ്ങിയപ്പോൾ വട്ടം കറങ്ങിയത് വിവിധ കാര്യസാധ്യത്തിനായി നഗരത്തിൽ എത്തപ്പെട്ടവരായിരുന്നു. പെട്രോളിനും ഡീസലിനും വിലകൂടിയതിനു പിന്നാലെ ദിനവും രാവിലെ വട്ടം ചുറ്റുന്നതും സാധാരണക്കാരന്റെ നടുവ് ഒടിക്കുന്നുണ്ട്.
ബസിനെ ഒഴിവാക്കി ചെറു വാഹനങ്ങൾ സെക്രട്ടേറിയേ റ്റിന് മുന്നിലെ ചെറു റോഡിലൂടെ കടത്തിവിടുന്നു.
ദിനവും വിവിധ സംഘടനകളുടെയും രാഷ്ട്രിയ പാര്ടികളുടെയും വകയായി നടത്താറുള്ള പ്രതിഷേധവും ധർണയും സെക്രട്ടേറിയേറ്റിന് മുന്നിലൂടെയുള്ള യാത്ര ദുഷ്കരം ആകുമ്പോഴാണ് തുടര് ദിനങ്ങളിൽ ഇത് വഴിയുള്ള വാഹനയാത്ര ഭാഗികമായി മുടങ്ങുന്നത്. വര്ഷങ്ങളായി ഒരു വിഭാകം ജനങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ആര് ഭരിച്ചാലും ഇക്കാര്യത്തിൽ ജനങ്ങൾക്ക് നീതിനിഷേധമാണ്. ഒരു വിഭാഗം ജനങ്ങൾ അവകാശത്തിനുവേണ്ടി സമരം നടത്തുമ്പോൾ ,മറ്റൊരു വിഭാഗം കഷ്ടതയനുഭാവിക്കുന്നു. സാഹചര്യമാണ്. പ്രതിഷേദിക്കുവാനുള്ള അവസരം എല്ലപേർക്കും ഉണ്ടെന്നിരിക്കെ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ സെക്രെട്ടെരിയട്ടിനു മുന്നിലെ സമരങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തുക അഞ്ചാം വര്ഷത്തിലേക്ക് കടന്ന സര്ക്കാരിന്റെ പ്രഥമ പരിഗനനയാകണം.
ഈ സമരങ്ങള ആശ്വാസം ആകുന്ന ച്ലരുണ്ട് സൈക്കിൾ ചായ ,തൊപ്പി,ലോട്ടറി,ഐസ് സ്റ്റിക്,തോര്ത്ത് തുടങ്ങിയ വിൽപനക്കാർക്ക്.
ഉപരോധ സമരത്തിനിടയിൽ തൊപ്പിയും ചായയും വില്പ്പനനടത്തുന്നവർ
ഈ സമരങ്ങളിൽ വശംവദരായ ആള്ക്കരോട് ചോദിച്ചാൽ അവര്ക്ക് പറയാൻ ഒരുത്തരം മാത്രം "ഈ സെക്രട്ടേറിയേറ്റ് ഇവിടുന്നു മാറ്റി സ്ഥാപിക്കുക".
കമന്റ് ഒപ്ഷനിലൂടെ നിങ്ങൾക്കും പ്രതികരിക്കാം. നല്ല നിർദ്ദേശങ്ങൾ ചര്ച്ചക്കു വിധേയമാക്കാം.