തിരുവനന്തപുരം:മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ ഇടപെടുന്നതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും വേണ്ട രീതിയില്‍ ഇടപെടാനും സാധിച്ചില്ലെന്നും സംസ്ഥാന സമിതിയില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. രണ്ട് വിഷയങ്ങളായിരുന്നു സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തത്. ഒന്ന് മൂന്നാര്‍ സമരവും രണ്ട് എസ്എന്‍ഡിപിയുമായുള്ള പ്രശ്‌നങ്ങളും.
മൂന്നാറിലെ സമരത്തില്‍ ഇടപെടുന്നതില്‍ സ്ഥലം എംഎല്‍എ കൂടിയായ എസ്. രാജേന്ദ്രന്‍ പരാജയപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നും വിമര്‍ശനം ഉയര്‍ന്നു.
എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇനി തര്‍ക്കത്തിന് പോകേണ്ടതില്ലെന്നും വര്‍ഗീയതയ്‌ക്കെതിരെ മതേതര കൂട്ടായ്മ എന്ന പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകാനും സിപിഎം തീരുമാനിച്ചു.