NEWS15/08/2015

വിഷംകഴിച്ച തച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ മരിച്ചു

ayyo news service
തൃശ്ശൂര്‍: ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് മരിച്ചത് .  ആനയുടെ ഒന്നാം പാപ്പാനായ ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബുവിനെ (40) ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ 7.45 ന് മരണം സംഭവിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തെച്ചിക്കോട്ടുകാവില്‍ എത്തിയപ്പോഴായിരുന്നു പാപ്പാന്‍ വിഷം കഴിച്ചത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ്കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബുവുള്‍പ്പെടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്ലേഡിട്ടത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ആഗസ്ത് 7നാണ് ആനയ്ക്കു നല്‍കാനുള്ള ചോറില്‍ ബ്ലേഡുകഷണങ്ങള്‍ കണ്ടത്. സുഖചികിത്സയുടെ ഭാഗമായി നല്‍കാന്‍വച്ച ചോറില്‍ ഒരു മുഴുവന്‍ ബ്ലേഡും നാലുകഷണങ്ങളാക്കിയ മറ്റൊരു ബ്ലേഡുമാണ് കണ്ടെത്തിയത്.


 
Views: 1546
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024