NEWS12/02/2016

കേരളാ ബജറ്റ് 2016-17

ayyo news service
തിരുവനന്തപുരം:ഇന്ന്‌ കേരള നിയസഭയിൽ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച യു ഡി എഫിന്റെ അവസാന ബജറ്റിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി* നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി* കാര്‍ഷികമേഖലയ്ക്ക് 764.21 കോടി* ചിറ്റൂരില്‍ കാര്‍ഷിക കോളജ്* സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും* പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി* 24000 കോടിയുടെ വാര്‍ഷിക പദ്ധതി രൂപീകരിക്കും* മത്സ്യബന്ധന മേഖലയ്ക്ക് 169.3 കോടി.* വടകരയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍.* പച്ചത്തേങ്ങ കിലോ 20 രൂപയ്ക്ക് സംഭരിക്കാന്‍ 20 കോടി.* അഞ്ച് വര്‍ഷം കൊണ്ട് 500 മത്സ്യവിപണന കേന്ദ്രങ്ങള്‍ തുടങ്ങും.* ഈ വര്‍ഷം 100 എണ്ണം ആരംഭിക്കും.* 100 പഞ്ചായത്തുകളില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനു 20 കോടി* സമഗ്ര തീരദേശ വികസന പദ്ധതി കൊണ്ടുവരും* ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കാന്‍ 40 കോടി രൂപ* തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം രൂപ* മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടി രൂപ* എല്ലാവര്‍ക്കും വീട് എന്ന കേന്ദ്രപദ്ധതിക്ക് 25 ലക്ഷം രൂപ സംസ്ഥാനം നല്കും* ജലസേചന പദ്ധതികള്‍ക്ക് 491.47 കോടി* മത്സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസം 1800 ല്‍ നിന്ന് 2700 ആക്കും* ഗ്രാമവികസനത്തിന് 4507 കോടി രൂപ *ക്ഷീരമേഖലയ്ക്ക് 92.5 കോടി* കുടുംബശ്രീക്ക് 30 കോടി* എല്‍ഇഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിക്ക് 150 കോടി* ഒമ്പതു വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വീതം ഓരോ വീട്ടിലും നല്കും* കേരള നദീതട അതോറിറ്റിക്കായി രണ്ടു കോടി രൂപ* അതിവേഗ റെയില്‍ പദ്ധതിക്ക് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ സര്‍ക്കാര്‍ അംഗീകരിച്ചു* അനെര്‍ട്ടിന് 43.88 കോടി* യുവരംരംഭകരെ സഹായിക്കാന്‍ 12 കോടി* കൈത്തറി മേഖലയ്ക്ക് 70.3 കോടി രൂപ അധികം നല്കും*കയര്‍ മേഖലയ്ക്ക് 117 കോടി അധികം നല്കും* ഐടി വികസനത്തിന് 458.82 കോടി* ഐടി മേഖലയില്‍ 1000 സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് 25 കോടി* അക്ഷയ പദ്ധതിക്ക് മൂന്നു കോടി* ഹൈടെക് അഗ്രികള്‍ച്ചര്‍ വികസനത്തിന് 2.7 കോടി* ബാണാസുര സാഗര്‍ സൗരോര്‍ജ മോഡല്‍ പദ്ധതി വ്യാപിപ്പിക്കും* പശ്ചിമഘട്ട സംരക്ഷണത്തിന് 15 കോടി* മെട്രോയ്ക്കും വിഴിഞ്ഞം പദ്ധതിക്കും2536.07 കോടി* വൈദ്യുത വകുപ്പിന് 1622.7 കോടി രൂപ* എംഎല്‍എ ഫണ്ടിന് 141 കോടി രൂപ* ശുചിത്വമിഷന് 26 കോടി* വനം,വന്യജീവി മേഖലയ്ക്കായി 210 കോടി രൂപ* നീര ഉത്പാദന സബ്‌സിഡിക്ക് അഞ്ചുകോടി* മൃഗസംരക്ഷണത്തിന് 290 കോടി* പൂന്തുറ, വലിയതുറ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 10 കോടി* ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് 110.54 കോടി* അങ്കമാലിയില്‍ 3,000 കോടിയുടെ തുണിനിര്‍മാണ ഫാക്ടറി* റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,206 കോടി* സംസ്ഥാന ഹൈവേകളുടെ വികസനത്തിന് 25 കോടി* കാഞ്ഞിരപ്പള്ളി ബൈപാസിനായി സ്ഥലമേറ്റെടുക്കുന്നതിന് 20 കോടി രൂപ* പാലാ-ഏറ്റുമാനൂര്‍ ഹൈവേ നാലുവരിയാക്കാന്‍ 20 കോടി* എറണാകുളം-ഏറ്റുമാനൂര്‍ പാത നാലുവരിയാക്കും* തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തിന് സാഗരമാല പദ്ധതി* ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്കിന് 16 കോടി* തൊടുപുഴ ഫ്‌ളൈ ഓവറിന് 10 കോടി* ശബരിമല- കളമശേരി പാതയ്ക്ക് 25 കോടി* കൊച്ചിയില്‍ സിഎന്‍സി ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍* വയനാട് പാക്കേജിന് 19 കോടി* കാസര്‍ഗോഡ് പാക്കേജിന് 87.98 കോടി *തിരുവനന്തപുരം പള്ളിമുക്കില്‍ നോളജ് സിറ്റി* ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്ക് അഞ്ചു കോടി* കേരള എയര്‍ സര്‍വീസിന് 10 കോടി* ഉള്‍നാടന്‍ ജലപാതാ വികസനത്തിനായി 125.32 കോടി* അന്തര്‍സംസ്ഥാന ബസ് സര്‍വീസിന് ആധുനിക ബസുകള്‍* കൊച്ചി ബിനാലെക്ക് 7.5 കോടി* വിനോദസഞ്ചാര മേഖലയില്‍ 24 പുതിയ പദ്ധതികള്‍* റീജണല്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 59.35 കോടി* വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് 1330.79 കോടി* ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 67 കോടി രൂപ* സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 14 കോടി* സംസ്ഥാനത്തെ 100 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ 14 കോടി* ഉച്ചഭക്ഷണ പദ്ധതിക്ക് 106.06 കോടി* 10 കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും* 22 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍* സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 231.45 കോടി* സാംസ്‌കാരിക വകുപ്പിന് 91.22 കോടി* ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം* മലപ്പുറത്ത് പൈതൃക മ്യൂസിയം* ചലച്ചിത്ര വികസന കോര്‍പറേഷന് നാലു കോടി* ഹജ്ജ് കമ്മിറ്റിക്കായുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചു *മണ്ണാര്‍ക്കാട്ട് വനിതാ പോളി ടെക്‌നിക്* ആരോഗ്യമേഖലയ്ക്ക് 1,013.11 കോടി* സ്ത്രീകളുടെയും ശിശുക്കളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി* അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്‍ *ആരോഗ്യ വിദ്യാഭ്യാസത്തിനായി 393.88 കോടി* ഹരിപ്പാട്ട് നഴ്‌സിംഗ് കോളജ് ആരംഭിക്കും* മെഡിക്കല്‍ കോളജ് ആശുപത്രികളിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തും* പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും * പരിയാരം മെഡിക്കല്‍ കോളജിന് 100 കോടി* ആയുര്‍വേദ മെഡിക്കല്‍ കോളജുകള്‍ക്കായി 33 കോടി* ഭവനനിര്‍മാണ പദ്ധതികള്‍ക്കായി 70.92 കോടി* ഇടുക്കിയിലും തൃത്താലയിലും മിനി സിവില്‍ സ്‌റ്റേഷന്‍* നഗരവികസനത്തിനായി 694 കോടി * കണ്ണൂര്‍ നഗരവികസനത്തിന് 10 കോടി* തൊഴില്‍ മേഖലയ്ക്കായി 509.43* നോര്‍ക്കയ്ക്ക് 28 കോടി* ഫയര്‍ ഫോഴ്‌സിന് 39 കോടി* പട്ടികജാതി വികസനത്തിന് 456.97 കോടി* പട്ടികവര്‍ഗ വിഭാഗത്തിനായി 13.5 കോടി* കാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പൂര്‍ണ സൗജന്യചികിത്സ* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി* ആശാകിരണം പദ്ധതിക്ക് 32 കോടി* സംയോജിത ശിശുവികസന പദ്ധതിക്കായി 199.6 കോടി* ഡയാലിസിസ് സെന്ററുകള്‍ക്കായി 10 കോടി *പോലീസ് സേനയുടെ ആധുനികവത്കരണത്തിന് 20 കോടി* സ്റ്റുഡന്റ് പോലീസ് ഡയറക്ടറേറ്റ് സ്ഥാപിക്കും* പൊതുവിതരണ സംവിധാനം ശക്തപ്പെടുത്താന്‍ 10 കോടി* എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി* ഒരു രൂപയുടെ അരി സൗജന്യമാക്കി* കാര്‍ഷികാദായ നികുതി എടുത്തുകളഞ്ഞു* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 500 കോടി സഹായം*ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി*പ്ലാസ്റ്റിക് കുപ്പികളിലെ ശീതളപാനീയങ്ങള്‍ക്ക് അഞ്ചു ശതമാനം സര്‍ചാര്‍ജ്* പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി

 

Views: 1596
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024