സി . എം. പി ജനറല്‍ സെക്രട്ടറി അഡ്വ: എം. വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. രാധാകൃഷ്ണന്‍, മുട്ടക്കാട് രവീന്ദ്രന്‍ നായര്‍, ബാബുരാജ്, സതീശന്‍ തുടങ്ങിയ നേതാക്കള്‍ സമീപം.
തിരുവനന്തപുരം : സി . എം. പി. കേരള സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് തിരുവനന്തപുരം പട്ടം എല്‍ ഐ സി ഓഫീസിന് സമീപം 'സൗപര്‍ണിക' യില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം സി. എം. പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എം വി. രാജേഷ് നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലുകളും അവശ്യ സാധന ഭേദഗതി നിയമവും പിന്‍വലിക്കണമെന്നും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി കേരളമാകെ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എന്‍ സഗീഷ് ബാബു, മുട്ടക്കാട് രവീന്ദ്രന്‍നായര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കാലടി അശോകന്‍, ആറ്റൂര്‍ ശരത്ചന്ദ്രന്‍, ജോയ് വര്‍ഗീസ്, സതീശന്‍, മനോഹരന്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സി. എം. പി സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് നടന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്, കൊല്ലം, ആറന്‍മുള, നെന്മാറ, തിരുവനന്തപുരം വെസ്റ്റ് എന്നിവിടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി അഡ്വ: എം. വി. രാജേഷ് പറഞ്ഞു