തിരുവനന്തപുരം:ലോക മഹിളാ ദിനത്തിന്റെ ഭാഗമായി ജോയിന്റ് കൗന്‍സില്‍ സൗത്ത് ജില്ലാ വനിതാകമ്മിറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ വനിതാ ഐക്യമാലയും പ്രതിജ്ഞയെടുപ്പും സംഘടിപ്പിച്ചു. പരിപാടി മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സെക്രെട്ടറിയേറ്റ് നടയില്‍ മാര്ച്ചുചെയ്തെത്തിയ വനിതാകമ്മിറ്റി അംഗങ്ങൾ നിരയായി നിന്ന് കൈചേർത്തുപിടിച്ചാണ് ഐക്യമാല പ്രതിജ്ഞചൊല്ലിയത്.