കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷി.ഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.
കോടതി ഉത്തരവ് വന്ന ഉടന്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനേയും അദ്ദേഹം രാജിവയ്ക്കാനുള്ള തീരുമാനം അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. തുടര്‍ന്ന് മൂന്നരയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്.
2014 ഡിസംബര്‍ 15നു രാത്രി ഏഴിനു തിരുവനന്തപുരത്ത് വി. ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചില ബാറുടമകളുടെ യോഗത്തിലെ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണമെന്നും കെ.ബാബു വാര്ത്താസമ്മേളനത്തിൽ പറഞ്ഞു