NEWS18/09/2015

മുഴുവന്‍ സ്‌ക്കൂളുകളിലും കോഡിങ് പഠന പരിപാടി നടപ്പാക്കും: മുഖ്യമന്ത്രി

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ സ്‌ക്കൂളുകളിലും റാസ്പ്‌ബെറി  പൈ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും കോഡിങ്ങ് പഠന പരിപാടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഡിഗ് പഠനപദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതി ഉല്‍ഘാടനവും ഇലക്‌ട്രോണിക്ക് കിറ്റുകളുടെ വിതരണഉല്‍ഘാടനവും തൈക്കാട് മോഡല്‍ എച്ച് എസ് എല്‍ പി എസില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഈ കിറ്റുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും. ഇത്തരം പദ്ധതികളില്‍ നിന്നും എയ്ഡ്ഡ് സ്‌ക്കൂള്‍ വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ കഴിയില്ല. എയ്ഡഡ് സ്‌ക്കൂളുകളിലും പദ്ധതി ഉടന്‍ ആരംഭിക്കും. പിന്നീട് ഇത് എല്ലാ സ്‌ക്കൂകളിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസചരിത്രത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ഇത് വഴിതുറക്കും. ഇലക്‌ട്രോണിക്‌സ് കിറ്റുകളുടെ വിതരണം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. അവസരം കൊടുത്താല്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാവുന്ന തരത്തില്‍ സാധ്യതകള്‍ ഉള്ളവരാണ് നമ്മുടെ കുട്ടികള്‍. അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാസ്പ്‌ബെറി പൈ കിറ്റ് ഉപയോഗിച്ച് നൂതനമായ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ വികസിപ്പിച്ചെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു.

ലോകമെങ്ങും ആധുനിക സാങ്കേതികവിദ്യയിലൂടെ നേട്ടം കൊയ്യുമ്പോള്‍ കേരളവും അതിനൊപ്പിച്ച് മുന്നേറുന്നതിന്റെ ഭാഗമാണ് സ്‌ക്കൂളുകളില്‍ ആവിഷ്‌കരിക്കുന്ന ഇത്തരം പദ്ധതികള്‍. ലോകത്തിന്റെ നെറുകയില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ എത്തുന്നതിന് ഇത്തരം പ്രവര്‍ത്തികള്‍ സഹായമാവുമെന്നും ചടങ്ങില്‍ പങ്കെടുത്ത ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിവരസാങ്കേതിക വിദ്യയിലും കേരളം മുന്നേറുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

റാസ്പ്‌ബെറി പൈ കിറ്റ് ഉപയോഗിച്ച് പൈ അറ്റന്‍ഡന്‍സ് എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്ത കണ്ണൂര്‍ സ്വദേശി മാനസ് മനോഹരനാണ് മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം ലഭിച്ചത്. രണ്ട് ലക്ഷം രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യവസായ ഐടി സെക്രട്ടറി പി എച്ച് കുര്യന്‍, ഇന്‍േഫാസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ , വാര്‍ഡ് കൗണ്‍സിലര്‍ ജി മാധവദാസ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, ജി വരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 


Views: 1676
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024