തിരുവനന്തപുരം:ദേവസം: ലോകത്തെ നാട്ടാനകളില്‍ ഏറ്റവും പ്രായം കൂടിയ പിടിയാനയായ ദാക്ഷായണിക്ക്
ഗജമുത്തശ്ശിപട്ടം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദരിച്ചു. ഗജമുത്തശ്ശി പൂജപ്പുര ദാക്ഷായണി എന്ന പട്ടമാണ് നൽകിയത്. ചെങ്കള്ളൂർ ദേവസ്വത്തിലെ ആനയാണ്. നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു ദാക്ഷായണി ആനയ്ക്ക് ഗജമുത്തശ്ശിപ്പട്ടം നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, എ.തോമസ് ലൂര്‍ദ് രാജ്, പ്രൊഫ.മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദാക്ഷായണി ആനയുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍കവര്‍ മന്ത്രി പ്രകാശനം ചെയ്തു. ആനയുടെ പരിചാരകരായ അയ്യപ്പന്‍നായര്‍, മുരളീധരന്‍ നായര്‍, സുന്ദരേശന്‍ നായര്‍, മുകേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.