തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ എട്ടു ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരസമരം നടത്തിയ എം.എല്‍.എമാര്‍ക്ക് രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം സ്വീകരണം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സ്വാശ്രയക്കൊള്ള അവസാനിപ്പിക്കുക. പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്ന് എഴുതിയ നീളൻ കറുത്ത ബാനാറിനു പിന്നിൽ അണിനിരന്ന് നിയസഭ മന്ദിരത്തിനു മുന്നിൽ നിന്ന് ജാഥനയിച്ചാണ് എം എൽ എ മാരും യുഡിഎഫ് നേതാക്കളും സ്വീകരണ യോഗത്തിൽ പങ്കെടുത്തത്. നിരാഹാര സമരം നിർത്തുന്നതായി പ്രഖ്യാപിച്ചു എംഎൽഎമാർക്ക് നാരങ്ങാ നീരും അദ്ദേഹം നൽകി. 17ാം തീയതി വരെ 11 ദിവസം നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം.

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ വഞ്ചന തുറന്നുകാട്ടാന്‍ പ്രതിപക്ഷ
പ്രതിഷേധത്തിലൂടെ കഴിഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം
ഭരിക്കുന്നത് പാപ്പരത്തം നിറഞ്ഞ സര്‍ക്കാരാണ്. സര്‍ക്കാരിന്റെ കൊള്ള
ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് സ്വാശ്രയ വിഷയവുമായി
ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ അവസാനിക്കുന്നില്ല. ഈ മാസം 15, 16
തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാറിന്റ വഞ്ചന തുറന്ന്കാട്ടി
ജനകീയ സദസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളും അധ്യാപകരും
ഉള്‍പ്പെടെയുള്ളവര്‍ സദസുകളില്‍ പങ്കെടുക്കും . പ്രതിഷേധങ്ങളുടെ ഭാഗമായി
വ്യാഴാഴ്ച കളക്ടറേറ്റുകളിലേക്ക് യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നും
പ്രതിപക്ഷ നേതാവ് അറിയിച്ചു.

കോട്ടയംഉമ്മന്‍ചാണ്ടി, എറണാകുളംവി.എം സുധീരന്‍,
ആലപ്പുഴ രമേശ് ചെന്നിത്തല, കോഴിക്കോട് എം.കെ മുനീര്‍, മലപ്പുറംപി.കെ
കുഞ്ഞാലിക്കുട്ടി, പത്തനംതിട്ട വര്‍ഗീസ് ജോര്‍ജ്, കൊല്ലംഎം.കെ
പ്രേമചന്ദ്രന്‍, കാസര്‍കോട്,സി.പി ജോണ്‍ എന്നിവര്‍ ജനകീയ സദസുകള്‍ക്ക്
നേതൃത്വം നല്‍കും. 17ാം തീയതി തിരുവനന്തപുരത്തായിരിക്കും പരിപാടിയുടെ
സമാപനം.
കഴിഞ്ഞ മാസം 28ാം തീയതിയാണ് സ്വാശ്രയ വിഷയത്തിലെ അപാകതകളും അഴിമതിയും
ചൂണ്ടിക്കാട്ടി യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി യു.ഡി.എഫ്
എം.എല്‍.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും അനൂപ് ജേക്കബും നിയമസഭാ
കവാടത്തിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ
തുടര്‍ന്ന് അനൂപ് ജേക്കബിനെയും ഏഴു ദിവസത്തിന് ശേഷം ഷാഫി പറമ്പില്‍, ഹൈബി
ഈഡന്‍ എന്നിവരെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച മുതല്‍ വി.ടി
ബലറാമും റോജി എം. ജോണും നിരാഹാര സമരം തുടരുകയായിരുന്നു. നിരാഹാരത്തിന്
ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എം. ഷാജി, പി. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍
തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല എന്നീ മുസ്
ലിം ലീഗ് എം.എല്‍.എമാര്‍ ഉപവാസമനുഷ്ഠിച്ചിരുന്നു.