NEWS06/01/2016

സാമൂഹിക ക്ഷേമ ബോര്‍ഡിന് ഒന്നരകോടിരൂപ അനുവദിക്കും:എം.കെ.മുനീര്‍

ayyo news service
തിരുവനന്തപുരം:കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നരകോടിരൂപ അനുവദിക്കുമെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. എം. കെ മുനീര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ഇതിനുള്ള തുക നീക്കിവെയ്ക്കുമെന്നും ബോര്‍ഡിന്റെ നിലവിലുള്ള ഭരണ സമിതി തുടരാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മികച്ച സേവനം കാഴ്ചവച്ച വനിതകള്‍ക്ക് സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡോ. കുമാരി സുകുമാരന്‍ , ഷഫീന അഹമ്മദ്, ബീന കണ്ണന്‍, ഡോ. ഇന്ദിര ബാലചന്ദ്രന്‍ , മിനി കെ. എ, ഷാനി പ്രഭാകര്‍, വന്ദന സി. ആര്‍, മേരി സാമുവല്‍ എന്നിവര്‍ അവാര്‍ഡ് സാമൂഹിക ക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ഡോ. ഖമറുന്നിസ അന്‍വര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ. സി. റോസക്കുട്ടി, ബോര്‍ഡ് സെക്രട്ടറി പത്മകുമാര്‍ അംഗം സുജ തുടങ്ങിയവര്‍ പങ്കെടുത്തു.
 


Views: 1461
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024