NEWS11/10/2017

ഐഎഫ്എഫ്‌കെ: പാസ് നിരക്ക് കൂട്ടി; ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചു

ayyo news service
ഒ. രാജഗോപാല്‍, സി. കെ. ഹരീന്ദ്രന്‍, എ. കെ. ബാലന്‍, കമൽ
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് നിരക്ക് വർധിപ്പിക്കുകയും ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.  കഴിഞ്ഞമേളയിലെ നിരയ്ക്കായ 500 രൂപ 650 ആയാണ്  വർധിപ്പിച്ചത്. .ഡെലിഗേറ്റുകളുടെ എണ്ണം 10, 000 മാക്കി കുറച്ചിട്ടുണ്ട്. കഴിഞ്ഞകൊല്ലം 14,000 ആയിരുന്നു. വിദ്യാർത്ഥികൾ പാസിന് പകുതി നൽകിയാൽ മതിയെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വി. ജെ. ടി ഹാളില്‍ ചേർന്ന ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗത്തിലാണ്  ഉദ്ഘാടകനായ മന്ത്രി യോഗതീരുമാനം  അറിയിച്ചത്. ചലച്ചിത്രമേളയ്ക്കിടെ തിയേറ്ററുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വലിയ വിപത്തുണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം പാസുകള്‍ നല്‍കാനാവില്ല, സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കിലും ചലച്ചിത്ര മേളയുടെ നടത്തിപ്പ് ചലച്ചിത്ര അക്കാഡമിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് ഡെലിഗേറ്റ് ഫീസില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടിവരുന്നതെന്നും മന്ത്രി പറഞ്ഞു. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോക്കുറോവിനാണ്. ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. മത്‌സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ടെന്നും  ചിത്രാഞ്ജലിയില്‍ സ്ഥിരം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ് .മന്ത്രി പറഞ്ഞു.  

ഇക്കുറി ഒരു തീയറ്റർ വർധിപ്പിച്ച് 14  എണ്ണം ആക്കിയിട്ടുണ്ട്. ഡിസംബർ എട്ടു മുതൽ 15  വരെയാണ് ചലച്ചിത്ര മേള. ഇരുനൂറോളം ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. കണ്‍ട്രി ഫോക്കസില്‍ ബ്രസീല്‍ സിനിമ പാക്കേജ് , അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തിത്വവും ഇടവും എന്ന പ്രത്യേക പാക്കേജ്,  റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം പ്രമേയമായ മലേഷ്യന്‍ സിനിമയുടെ  പ്രദര്‍ശനം യുവസംവിധായികമാര്‍ക്കായി സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ എം. എല്‍. എമാരായ ഒ. രാജഗോപാല്‍, സി. കെ. ഹരീന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ആസൂത്രണ സമിതി അംഗം ഡോ. ഇക്ബാല്‍, അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ജനറല്‍ കൗണ്‍സില്‍ അംഗം മധു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. 
 
Views: 1373
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024