തിരുവനന്തപുരം: 'മിൽക്ക് മാൻ' എന്നറിയപ്പെടുന്ന മലയാളി വർഗീസ് കുര്യന് 94-ാം ജന്മദിനമാശംസിച്ച് ഡൂഡിൽ ഒരുക്കി ഗൂഗിളിന്റെ സ്നേഹസമ്മാനം. കിഴക്ക് സൂര്യൻ ഉദിച്ചു വരുന്ന പ്രഭാതത്തിൽ ഒരു ഹരിതാഭമായ സ്ഥലത്തിരുന്നു പാന്റ്സും ഷർട്ടും അണിഞ്ഞു പാൽപാത്രവുമായി എരുമയുടെ പാൽ കറന്നെടുക്കാൻ ഒരുങ്ങുന്ന വർഗീസ് കുര്യന്റെ ചിത്രമാണ് ഇന്ന് ലോകമെമ്പാടുമുള്ള ഗൂഗിൾ ഉപയോക്താക്കൾക്ക് കാണാൻ കഴിയുക.
ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവെന്നും പരക്കേ അറിയപ്പെടുന്ന അദ്ദേഹം 1921 നവംബർ 26 ന് കോഴിക്കോടാണ് ജനിച്ചത്. 1998 ൽ അമേരിക്കയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉദ്പാതിപ്പിക്കുന്ന രാജ്യമായി ഇന്ത്യയെ വളര്ത്തുകയും,അമുലിന്റെ സ്ഥാപകനുമായ വർഗീസ് കുര്യൻ 90 -ാം വയസ്സിൽ 2012 സെപ്റ്റംബർ 9 ന് ഗുജറാത്തിലെ നദിയാദിൽ അന്തരിച്ചു. വേൾഡ് ഫുഡ് പ്രൈസ്,പദ്മവിഭുഷൻ,പദ്മഭുഷൻ,പദ്മശ്രി,മഗ്സാസെ അവാര്ഡ് എന്നിവയുൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ വർഗീസ് കുര്യന് ലഭിച്ചിട്ടുണ്ട്.