NEWS07/07/2015

മെയ്‌വെതറിന്റെ ലോക ചാംപ്യന്‍ പട്ടം തിരിച്ചെടുത്തു

ayyo news service
വാഷിങ്ടണ്‍:ഫ്ലോയിഡ് മെയ്‌വെതറില്‍ നിന്നും ലോക ചാംപ്യന്‍ പട്ടം തിരിച്ചെടുത്തു.  നൂറ്റാണ്ടിന്റെ മല്‍സരം എന്നു വിശേഷിച്ച ബോക്‌സിങ് മല്‍സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തി മെയ്‌വെതർ നേടിയ ചാംപ്യന്‍ പട്ടമാണ് ലോക ബോക്‌സിങ് സംഘടന തിരിച്ചെടുത്തത്.

മെയ്‌വെതർ ബോക്‌സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി. മല്‍സരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതർ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന പറയുന്നത്.

മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പാരിതോഷിക തുകയുടെ  മൂന്നു ശതമാനം അടയ്ക്കുകയും  ഒരു പദവി തിരിച്ചു നല്‍കാനും  തയാറായാല്‍ ലോക ചാംപ്യന്‍ പട്ടം മെയ്‌വെതറിന്  തിരികെ നല്‍കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

ലോക ബോക്‌സിങ്  മല്‍സരത്തില്‍ നിന്നും 200 മില്യന്‍ ഡോളറാണ് സമ്മാനത്തുകയായി മെയ്‌വെതർ നേടിയത്.

Views: 1367
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024