NEWS02/05/2015

4479 കോടി രൂപകള്ളപ്പണം: അന്വേഷണ പട്ടികയില്‍ മലയാളികളും

ayyo news service
കൊച്ചി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏഴുമലയാളികളും. കണക്കില്‍പെടാത്ത 4479 കോടി രൂപയാണ് ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കടക്കമുള്ള പലയിടത്തും ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്.
വ്യവസായികളും ഡോക്ടര്‍മാരും അടക്കമുള്ളവരാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണ ഡയറിയില്‍ ഇടംപിടിച്ചത്.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 121 കേസുകളാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഇതില്‍ മലയാളികളായ ഏഴുപേരുടെ ബാങ്കിടപാടുകളെ കുറിച്ചും വിശദ അന്വേഷണം നടക്കുകയാണ്. കോട്ടയം സ്വദേശികളായ സഹോദരങ്ങളായ വ്യവസായികള്‍, കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയുടെ ഉടമസ്ഥരില്‍ ഒരാളുടെ ഭാര്യ, തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍, തൃശ്ശൂരിലെ പ്രമുഖ വ്യവസായി, ബഹ്‌റിനില്‍ സ്ഥിരതാമസമാക്കിയ രണ്ടു സഹോദരങ്ങള്‍ എന്നിവരാണ് പട്ടികയിലുള്ളത്.

എച്ച്.എസ്.ബി.സിയില്‍നിന്ന് ലഭിച്ച 628 അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ 121 പേരെക്കുറിച്ച് ആദ്യം അന്വേഷിക്കുന്നത്. ഇതിനു പുറമെ, രാജ്യത്തിനകത്ത് 14957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും ഇത് അന്വേഷിക്കുകയാണ്.

Views: 1358
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024