തിരുവനന്തപുരം:പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഡിസംബര്‍ 31ന് കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടുന്നത്. ഇവ ആറ്മാസത്തേക്ക് കൂടി നീട്ടാനാണ് ശുപാര്‍ശ. ഇതുവരെ കാലാവധി നീട്ടിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകളാണ് നീട്ടുക. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടുക. മാര്‍ച്ച് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലവധി മൂന്നുമാസത്തേക്ക് കൂടി നീട്ടും. മന്ത്രിസഭയുടെ ശുപാര്‍ശ പരിഗണിക്കാന്‍ പിഎസ്സി അടിയന്തരയോഗം വെള്ളിയാഴ്ച ചേരും.