തിരുവനന്തപുരം: ആയിരങ്ങൾ പങ്കെടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടറിയറ്റ് മാര്ച്ച് അക്ഷരാർഥത്തിൽ നഗരത്തെ നിശ്ചലമാക്കി. രാവിലെ 11 മണി മുതൽ രണ്ടു മണിക്കൂറുകളോളം സ്റ്റാച്യു വഴിയുള്ള വാഹനഗതാഗതം പൂര്ണമായി തടസ്സപ്പെട്ടു.
സ്വകാര്യമേഖലയില്‍ തൊഴില്‍ സംരക്ഷണം നിയമംമൂലം നടപ്പാക്കുക, എല്ലാവര്‍ക്കും
ഭൂമി, വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം എന്നീ
ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്
കാരാട്ട് ഉദ്ഘാടനം ചെയ്തു. മുൻ സ്പീക്കർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍,മുൻ മന്ത്രി എം വിജയകുമാര്,വി ശിവൻകുട്ടി എം എൽ എ,സിപിഐ എം ജില്ല സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ,ബി സത്യൻ എം എൽ എ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
