തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ധനമന്ത്രി കെ.എം. മാണിയെ ചോദ്യം ചെയ്തു. കോവളം ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
വൈകീട്ട് ഏഴ് മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. എസ്.പി. ആര്‍. സുകേശനാണ് ചോദ്യം ചെയ്തത്.അടച്ച ബാറുകള്‍ തുറക്കുന്നതിന് കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം സംബന്ധിച്ചാണ് വിജിലന്‍സ് മാണിയില്‍ നിന്ന് മൊഴിയെടുത്തത്.