തിരുവനന്തപുരം:ആഘോഷം തിരതല്ലിയ സായാഹ്നത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തകരപ്പറമ്പ് മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തൂ. തുടർന്ന് പൊതുമരമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആരോഗ്യം ദേവസ്വം മന്ത്രി വി എസ ശിവകുമാർ എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ തുറന്നജീപ്പിൽ പാലത്തിലൂടെ വാദ്യഘോഷങ്ങളോടെ ഉദ്ഘാടനവേദിയായ ശ്രീകണ്‍ഠേശ്വരം പാര്ക്കിലേക്ക് ആനയിച്ചു.
വികസനവും കരുതലുമാണ് ഈ സര്ക്കാരിന്റെ ലക്‌ഷ്യം. വികസനം പോലെതന്നെ പ്രാധാന്യവും പ്രത്യക പരിഗണനയും ആവിശ്യമുള്ള ആൾക്കാരുണ്ട് അവരെ സ്നേഹവും പരിചരണവും കൊണ്ട് ആശ്വസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്. എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു
ഈ പാലത്തിന്റെ പണി സമയത്ത് തീര്ന്നതുപോലെ വിഴിഞ്ഞം പദ്ധതി സമയത്ത് തീര്ക്കുന്നതാകണം ഇനി നമ്മുടെ ലക്‌ഷ്യം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോക്ക് തുടക്കം കുറിക്കും. നിര്മ്മാണ പ്രവർത്തികൾക്കായി കുടിയൊഴിപ്പിക്കപെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കും. എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ കാലത്ത് തന്നെ ചെയ്യുക എന്നത് മഹാസംഭാവമാണ്. ഈ മേൽപ്പാലം തിരുവനന്തപുരം വികസനത്തിന്റെ നാഴികക്കല്ലാണെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
മന്ത്രി വി എസ ശിവകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വർക്കല കഹാര് എം എൽ എ,അൽസജിത റസ്സൽ,പി കെ വേണുഗോപാൽ,വാർഡ് കൗണ്‍സിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
മേയർ ഉൾപ്പെടെ ഇടതുപക്ഷത്തെ നേതാക്കൾ ആരും ചടങ്ങിൽ പങ്കെടുത്തില്ല . ബി ജെ പി നേതാക്കൾ എത്തിയിരുന്നു.