ഝാന്‍സി: നാലുവര്‍ഷമായി പീഡിപ്പിച്ച അച്ഛനെ കുടുക്കാൻ മകള്‍ തെളിവായി നല്‍കിയത് പീഡനത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഒറായിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെ പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനായ മഹേന്ദ്ര സിംഗ് ജഡാവൂന്‍ എന്നയാളെ
അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷ നിയമം 376, 506 വകുപ്പുകളും പോസ്‌കോ
നിയമം പ്രകാരവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തായി പോലീസ് ഓഫീസര്‍ ബഹദൂര്‍
യാദവ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയപ്പോള്‍ തെളിവായി വീഡിയോ ക്ലിപ്പ് നല്‍കുകയായിരുന്നു. അച്ഛന്‍ പീഡിപ്പിക്കുന്ന വിവരം പലതവണ അമ്മയോടും സഹോദരിയോടും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ പെണ്‍കുട്ടിയെ വിശ്വസിച്ചിരുന്നില്ല. പിന്നെയും അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അയല്‍വാസിയായ സുഹൃത്തിന്റെ സഹായത്തോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ അമ്മയെ കാണിച്ച ശേഷം പെണ്‍കുട്ടിയും അമ്മയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.