NEWS01/06/2017

ഐഐടിയിലെ സൂരജ് സംഭവം: മുഖ്യമന്ത്രി പളനിസ്വാമിക്ക് കത്തയച്ചു

ayyo news service
തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷക വിദ്യാര്‍ത്ഥി സൂരജിനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. സൂരജിനെ ആക്രമിച്ച സംഭവം ക്യാമ്പസുകളില്‍ വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐ.ഐ.ടി. പോലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന ചര്‍ച്ചയുടെയും സംവാദത്തിന്റെയും വേദികള്‍ കൂടിയാണ്. അത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ മതനിരപേക്ഷതയെയും സാമുദായിക സൗഹാര്‍ദത്തേയും തകര്‍ക്കും. അതിനാല്‍ ക്യാമ്പസുകളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 
 


Views: 1646
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024