തൃശൂര്‍: ഇടതുപക്ഷം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെപിഎസി ലളിതക്കെതിരേ വടക്കാഞ്ചേരിയില്‍ പോസ്റ്റര്‍. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവരാകണം സ്ഥാനാര്‍ഥികള്‍ എന്നാണു പോസ്റ്ററില്‍. കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയായി വേണ്ടെന്നും പോസ്റ്ററില്‍ ഉണ്ട്. എല്‍ഡിഎഫിന്റെ പേരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ലളിത. ജനവിധി തേടുന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് നിലവില്‍ വടക്കാഞ്ചേരി എംഎല്‍എ.