പാരീസ്: യുറോയിൽ ഫ്രാൻസിനു ജയം. റൊമാനിയയെ ഒന്നിനെതിരെ രണ്ടു ഗോളിനു തകര്ത്താണ് ആതിഥേയരായ ഫ്രാന്‍സ് യൂറോകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത് . 57-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഒന്‍പതാം നമ്പര്‍ താരം ഒളിവര്‍ ജിറൂഡും 89-ാം മിനിറ്റില്‍ എട്ടാം നമ്പര്‍ താരം ദിമിത്രി പായെറ്റുമാണ് ആതിഥേയര്‍ക്ക് വേണ്ടി എതിര് വല കുലുക്കിയത്. 65-ാം മിനിറ്റില്‍ വബോഗ്ദാന്‍ സ്റ്റാന്‍കുവിന്റെ വകയായിരുന്നു റൊമാനിയയുടെ ആശ്വാസ ഗോള്‍. ഇന്ന് യുറോയിൽ ഇന്ത്യൻ സമയം രാത്രി 9.30 വെയ്ല്‍സ് സ്‌ളൊവാക്യയോടും രാത്രി12.30 ഇംഗ്‌ളണ്ട് റഷ്യയോടും ഏറ്റുമുട്ടും.