തിരുവനന്തപുരം:അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ പൊതുമരാമത്ത്വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും, ജലവിഭവവകുപ്പ് മന്ത്രി പി.ജെ ജോസഫും. ആഭ്യന്തരവകുപ്പ് ചട്ടവിരുദ്ധമായി വകുപ്പ് മന്ത്രിമാര്‍ അറിയാതെ ആഭ്യന്തരവകുപ്പ്
ഏകപക്ഷീയമായി എടുത്ത സസ്പെൻഷൻ തീരുമാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യം. പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കിയ എട്ട് കോടി രൂപയുടെ കരാറില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ അന്വേഷണവിധേയരാക്കി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. പി.ഡബ്ലു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ സതീഷ്, ജലവിഭവവകുപ്പ് എന്‍ജിനീയര്‍ വി.കെ മഹാനുദേവന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശചെയ്തത്. ഇപ്പോള്‍ സസ്പന്‍ഷനിലുള്ള ടി.ഓ.സൂരജാണ് കേസിലെ ഒന്നാംപ്രതി.