NEWS19/03/2016

ബൗളിംഗ് ആക്ഷൻ:ബംഗ്ലാദേശ് ബൗളര്‍മാര് പുറത്ത്

ayyo news service
ന്യൂഡല്‍ഹി: നിയമവിരുദ്ധ ബൗളിംഗ് ആക്ഷന്റെ പേരില്‍ രണ്ട് ബംഗ്ലാദേശ് ബൗളര്‍മാരെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. പേസര്‍ ടസ്‌കിന്‍ അഹമ്മദ്, സ്പിന്നര്‍ അരാഫത് സണ്ണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ഇരുവരേയും അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. 

ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ഇവരുടെ ബൗളിംഗ് നിരീക്ഷിച്ചിരുന്നു. പരിശോധനയില്‍ നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൂപ്പര്‍ ടെന്നില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നു. സണ്ണി 34 റണ്‍സും തസ്‌കിന്‍ 32 റണ്‍സും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. 
 

Views: 1474
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024