തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രത്തെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായാണ് ഗവര്‍ണറുടെ പ്രസംഗം. പതിനാലാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
സംസ്ഥാനം സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും മുന്‍കാല നേട്ടങ്ങള്‍ തുടരാനാകുന്നില്ലെന്നും പുരോഗമനത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര സഹായം കുറച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും പ്രളയം നേരിടാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെയും വിവിധ സേനകളെയും പേരെടുത്ത് ഗവര്‍ണര്‍ പ്രശംസിച്ചു.പ്രളയദുരന്തത്തിന് എല്ലാ പരിഹാരവും ഉണ്ടാകും.പുനര്‍നിര്‍മ്മാണം വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പുതിയ നിര്‍മ്മാണങ്ങള്‍ ദുരന്ത അതീജിവന ശേഷിയുള്ളതാകും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍. ശബരിമല വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാന്‍ നിലപാടെടുക്കുന്നത്. വനിതാ മതില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതായിരുന്നു. വികസന പദ്ധതികളിലും നോട്ടമുണ്ടാക്കാന്‍ സര്‍ക്കാരിനായി. ഗെയില്‍പൈപ്പ് ലൈന്‍, കൊല്ലം ബൈപ്പാസ് എന്നിവ അതിനു ഉദാഹരണമാമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
31ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും.ഒമ്പതുദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോദിവസവും
നന്ദിപ്രമേയചര്‍ച്ചയ്ക്കും ബജറ്റ് പൊതുചര്‍ച്ചയ്ക്കും മൂന്നുദിവസംവീതവും നീക്കിവച്ചിട്ടുണ്ട്. 28 മുതല്‍ 30 വരെ നന്ദിപ്രമേയ ചര്‍ച്ച. ഫെബ്രുവരി ഒന്നിന് സഭ ചേരില്ല.നാലുമുതല്‍ ആറുവരെ ബജറ്റില്‍ പൊതുചര്‍ച്ച നടക്കും. ഏഴിന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും നടത്തിയശേഷം സഭ പിരിയും.സഭാ സമ്മേളനം ഫെബ്രുവരി 7ന് സമാപിക്കും