തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തുടര്‍ഭരണം വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. വിജയത്തെക്കുറിച്ച് എന്താണ് ഇത്ര ഉറപ്പ് എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങള്‍ ജനങ്ങളെയും ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നാണ് അപ്പോഴൊക്കെ നല്കിയ മറുപടി. അത് തീര്‍ത്തും അന്വര്ഥമാകുംവിധമാണ് തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു 41 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. ബിജെപിക്ക് ഒന്നും നേടാനായില്ല.