തിരുവനന്തപുരം:ബജറ്റിന് ശേഷ, ചോദ്യപേപ്പർ ചോർന്നിരിക്കുന്നു. ഈ അഴിമതി നടത്തിയവരെ കൈയാമം വച്ച് തുറങ്കിലടക്കണം. ഇതിൽ ഒന്നാമത്തെ പ്രതി കെഎസ്ടിഎ ആണ്. വിദ്യാഭ്യാസം കെഎസടിഎക്ക് മന്ത്രി തീറെഴുതി കൊടുത്തിരിക്കുകയാണ്. ആ വകുപ്പ് ഭരിക്കുന്നത് അവരാണ്. എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എസ്എൽസി-ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവിശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന അദ്ദേഹം സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്ന മന്ത്രി ഏറ്റവും വലിയ കുറ്റവാളിയാണ് . മന്ത്രിക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാനാകില്ല. ചോദ്യപേപ്പർ മോഷ്ടാക്കളെ സർക്കാരും മന്ത്രിയും സംരക്ഷിക്കുന്നു. മാന്യതയുണ്ടെങ്കിൽ സർക്കാർ ഈ കുംഭകോണത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മന്ത്രിയെ പുറത്താക്കണം. എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ അതിശക്തമായ വിദ്യാഭ്യാസ പ്രക്ഷോഭങ്ങളിമായി മുന്നോട്ട് പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു.