നിസാര്‍ ചേലേരി, അജീബ്, പനവൂര്‍ നിസാം എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ മഹിജയെ സന്ദര്‍ശിക്കുന്നു.
തിരുവനന്തപുരം: ശാന്തമായ വിദ്യാഭ്യാസ അന്തരീക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സ്വസ്ഥവും സംതൃപ്തവുമായ അക്കാദമിക രംഗം തിരിച്ചു കൊണ്ടുവരണമെന്നും കെ.എച്ച്.എസ്.ടി.യു. സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ കുടുംത്തിന് നീതി ലഭിക്കാത്തതുമൂലം വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് ആ കുടുംത്തിന് നീതി ലഭ്യമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു. സംസ്ഥാനപ്രസിഡന്റ് നിസാര്‍ ചേലേരി. സെക്രട്ടറി അജീബ് എ.കെ, ജില്ലാ ഭാരവാഹികളായ പനവൂര്‍ നിസാം, സന്തോഷ്‌കുമാര്‍, രാജേഷ്ാബു എന്നിവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ നേതാക്കള്‍ സന്ദര്‍ശിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ധ്യാപകരുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.