തിരുവനന്തപുരം: അഗ്‌നിശമനസേനാ മേധാവി ആയിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി പുതിയ സര്‍ക്കുലര്‍ ഇറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കാം.
അടൂര്‍ എന്‍ജിനിയറിങ് കോളജിന് ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കിയത് വിവാദമായിരുന്നു. അതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കരുതെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്.