കൊച്ചി: രണ്ടാമത് ലോക കേരളസഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ 'പ്രവാസക്കാഴ്ച' എന്ന ആഗോള ഫോട്ടോഗ്രഫി മത്സരം 2019 ഡിസംബര്‍ 22വരെ അപേക്ഷിക്കാം. പ്രവാസിജീവിതം എന്നതാണ്‌വിഷയം. കേരളത്തിന് പുറത്തും വിദേശത്തും ഉളള മലയാളികളുടെ ജീവിതവുമായി ബന്ധപ്പെ'ട്ട ഫോട്ടോകള്‍ അയയ്ക്കണം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് മൂന്നു ചിത്രങ്ങള്‍ വരെ അയയ്ക്കാം.
ഫോട്ടോഗ്രാഫുകള്‍ ഏതുകാലത്തേതും ആകാം. പക്ഷേ, മത്സരാര്‍ത്ഥി തന്നെപകര്‍ത്തിയ ചിത്രങ്ങളായിരിക്കണം. ഇമേജ് സൈസ് 5എംബി 10 എംബി, റെസല്യൂഷന്‍ 300ഡിപിഐ, ഫോര്‍മാറ്റ്-ജെപെഗ്
lksphotocontest@gmail.comലേക്ക് ഇമെയിലിലോ ഡ്രോപ്‌ബോക്‌സ്, ഗൂഗിള്‍ഡ്രൈവ്എന്നിവ വഴിയോ ചിത്രങ്ങള്‍ അയയ്ക്കാം. കൂടുതല്‍വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി www.keralamediaacademy.org സന്ദര്‍ശിക്കുക. കാഷ് അവാര്‍ഡ് ലഭിക്കുന്നതാണ്.
ഒന്ന്‍, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതാണ്.