NEWS10/09/2015

ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ayyo news service
തിരുവനന്തപുരം:മികച്ച ആരോഗ്യപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള, സംസ്ഥാന സര്‍ക്കാരിന്റെ 2014-15 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, നിലമ്പൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇടുക്കിയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് എന്നിവ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കോട്ടയത്തിനും കോഴിക്കോടിനുമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍, മലപ്പുറം ജില്ലയിലെ കാളികാവും പെരുമ്പടപ്പും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. തൃശൂരിലെ ചാലക്കുടിയും കൊല്ലത്തെ പരവൂരുമാണ് മുനിസിപ്പാലിറ്റികള്‍ക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. മാര്‍ഗരേഖയനുസരിച്ച്, കോര്‍പ്പറേഷനുകള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങളാണ് നല്‍കുന്നത്. രണ്ടാം സ്ഥാനം കൊച്ചി കോര്‍പ്പറേഷനാണ്. തിരുവനന്തപുരത്തെ കിളിമാനൂരും, കണ്ണൂരിലെ മങ്ങാട്ടിടവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

ജില്ലാതല, ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം: തിരുവനന്തപുരം : ഒറ്റൂര്‍, പനവൂര്‍, കല്ലിയൂര്‍. കൊല്ലം : ചടയമഗലം, ക്ലാപ്പന, ആദിച്ചനല്ലൂര്‍. പത്തനംതിട്ട : ചെന്നീര്‍ക്കര, ചിറ്റാര്‍, കോഴഞ്ചേരി. ആലപ്പുഴ : കാവാലം, പാണ്ടനാട്, അമ്പലപ്പുഴ നോര്‍ത്ത്. കോട്ടയം : എലിക്കുളം, മുന്നിലാവ്, തലപ്പലം, ഇടുക്കി : അറക്കുളം, രാജകുമാരി, ഉടുമ്പന്‍ചോല. എറണാകുളം : ആയവന, കാഞ്ഞൂര്‍, മൂക്കന്നൂര്‍. തൃശ്ശൂര്‍ : എറിയാട്, മണലൂര്‍, പൂമംഗലം. പാലക്കാട് : ശ്രീക്യഷ്ണപുരം, പെരുെവമ്പ്, പല്ലശ്ശന. മലപ്പുറം : തിരുവാലി, തെന്നല, കൂട്ടിലങ്ങാടി. കോഴിക്കോട് : ചെറുവണ്ണൂര്‍, കൂടരഞ്ഞി, പേരാമ്പ്ര. വയനാട് : അമ്പലവയല്‍, മൂപ്പൈനാട്, എടവക. കണ്ണൂര്‍ : കതിരൂര്‍, ചപ്പാരപ്പടവ്, കൊട്ടിയൂര്‍. കാസര്‍ഗോഡ് : ഈസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, മീഞ്ച.

സംസ്ഥാനതല പുരസ്‌കാരങ്ങളില്‍, എല്ലാ ഒന്നാംസ്ഥാനക്കാര്‍ക്കും 10 ലക്ഷം രൂപവീതമാണ് നല്‍കുന്നത്. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5 ലക്ഷം വീതവും മൂന്നാംസ്ഥാനക്കാര്‍ക്ക് മൂന്നുലക്ഷം വീതവും ലഭിക്കും. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് നല്‍കുക.  സെപ്റ്റംബര്‍ 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വി ജെ ടി ഹാളില്‍ ബഹു. കേരള ഗവര്‍ണ്ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി. സദാശിവം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
 


Views: 2389
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024