തിരുവനന്തപുരം:സംസ്ഥാനത്തെ പതിനാല് ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്ല്യമായി പങ്കിട്ടു. കാസര്‍ക്കോട്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലാ പഞ്ചായത്തുകള്‍ എല്‍.ഡി.എഫും കരസ്ഥമാക്കി. കാസര്‍ക്കോട് ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി.യുടെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് യു.ഡി.എഫ് ഭരണം ഉറപ്പിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഫസല്‍ വധക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിച്ച കാരായി രാജന്‍ പ്രസിഡന്റായി. തിരുവനന്തപുരത്ത് സി.പി.എമ്മിലെ വി.കെ.മധുവാണ് പ്രസിഡന്റ്.