സൂറിച്ച്: പോര്‍ച്ചുഗല്‍- റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 2016 ലെ ലോകഫുട്‌ബോളറായി തെരഞ്ഞെടുത്തു. മെസിയേയും ഗ്രീസ്മാനെയും പിന്തള്ളി ഇത് നാലാതവണയാണ് റൊണാള്‍ഡോ ലോകഫുട്‌ബോളര്‍ പട്ടം നേടുന്നത്. 2014, 2013, 2008 ലാണ് 31 കാരൻ മുമ്പ് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ താരം.
2016 യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ച റൊണാള്‍ഡോ 2015-16 യുവേഫ
ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ ചാമ്പ്യന്‍മാരാക്കി. രാജ്യത്തിനുവേണ്ടിയും റയലിനുവേണ്ടിയും 55 ഗോളും റൊണാള്‍ഡോ നേടിയിരുന്നു. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലെസ്റ്റര്‍സിറ്റിയുടെ ക്ലോഡിയോ റാനിയേരിയും
മികച്ച വനിതാ പരിശീലക ജര്‍മനിയുടെ സില്‍വിയ നീഡും സ്വന്തമാക്കി.
ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ഫിഫ സ്വന്തം നിലയ്ക്ക് നടത്തുന്ന ഫിഫ ദി ബെസ്റ്റ്
പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.